കൊച്ചി: ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നാരോപിച്ച് ഇരയായ യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കെസി വേണുഗോപാല്‍ എംപിക്കെതിരേ യുവതി നല്കിയ സമാന ഹര്‍ജിയും ഹൈക്കോടതിയിലുണ്ട്.
2012 സെപ്റ്റംബര്‍ 19ന് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സോളാര്‍ കമ്പനിയുടെ ചുമതലയിലുണ്ടായിരുന്ന ഹര്‍ജിക്കാരിയെ സഹായിക്കാമെന്നു വാഗ്ദാനം നല്കി ഉമ്മന്‍ ചാണ്ടി തന്റെ ഔദ്യോഗിക വസതിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണു പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 20നു രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ അറസ്റ്റോ മറ്റു നടപടികളോ ഉണ്ടായില്ലെന്നു ഹര്‍ജിക്കാരി ആരോപിക്കുന്നു.