ഇടുക്കി: ഇടുക്കിയിലെ കര്‍ഷക ആത്മഹത്യ തികച്ചും ദുഃഖകരമായ കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരള സംരക്ഷണ യാത്രയുടെ ഭാഗമായി ഇടുക്കിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ചില കേസുകളില്‍ കര്‍ഷക ആത്മഹത്യ ഉണ്ടായതെന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ ഗൗരവതരമായി പരിശോധിക്കും, ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും കൃഷിക്കാര്‍ കടമെടുത്തതിന്റെ പേരിലാണ് ഈ സംഭവങ്ങള്‍ ഉണ്ടായതെങ്കില്‍ അതിന് പ്രത്യേക പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
മൊറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിലും കര്‍ഷകര്‍ക്ക് നോട്ടീസ് അയക്കുന്ന ബാങ്കുകള്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു. ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടരുന്നത് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് തീരുമാനത്തിന് വിരുദ്ധമാണ്. ഇടുക്കി പാക്കേജ് 3 വര്‍ഷം കൊണ്ട് നടപ്പാക്കുമെന്നും കോടിയേരി വിശദീകരിച്ചു.
ഇടുക്കിയെ പോലെ വയനാടിനും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കും. വയനാടന്‍ കാപ്പി പ്രത്യേക ബ്രാന്‍ഡായി വിതരണം ചെയ്യും. കാപ്പി കര്‍ഷകരെ സംരക്ഷിക്കാനാണിത്. വയനാട് ഇടുക്കി ജില്ലകളില്‍ പൂക്കളുടെ കൃഷി വ്യാപിപ്പിക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.