ഇടുക്കി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള ടെന്‍ഡറില്‍ അദാനി ഗ്രൂപ്പിന് മുന്‍തൂക്കം കിട്ടിയത് ദുരൂഹമെന്ന് സിപിഎം സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന്. ലേലം പ്രഹസനമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനായി ഒത്തുകളിച്ചുവെന്നും കോടിയേരി ആരോപിച്ചു.
ടെന്‍ഡറില്‍ കേരള സര്‍ക്കാറിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ല. ആകാശവും കടലും കേന്ദ്രം അദാനി ഗ്രൂപ്പിന് വിറ്റു. വിമാനത്താവള ലേലത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. കേരളത്തിന്റെ എതിര്‍പ്പ് കണക്കിലെടുത്തു അദാനി സ്വയം പിന്മാറണമെന്നും ഇല്ലെങ്കില്‍ വിഴിഞ്ഞം നടത്തിപ്പില്‍ ഇത് ബാധിക്കുമെന്നും കോടിയേരി പറഞ്ഞു.
നേരത്തെ വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു.
തിരുവനന്തപുരം അടക്കം രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തില്‍ അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയര്‍ന്ന തുക നിര്‍ദ്ദേശിച്ചത്. തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാരിന് കീഴിലെ കമ്പനിയായ കെഎസ്ഐഡിസിക്ക് രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. രേഖകളുടെ പരിശോധനക്ക് ശേഷം സ്വകാര്യവല്‍ക്കരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച നടക്കും.