കോന്നി: മലയാലപ്പുഴയില്‍ ആര്‍എസ്എസ് ആക്രമണം. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെയും പ്രവര്‍ത്തകനെയും വടിവാളിന് വെട്ടി. മലയലപ്പുഴ ദേവീ ക്ഷേത്ര കോമ്പൗണ്ടില്‍ വച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ മേഖലാ സെക്രട്ടറി ശ്രീഹരി ബോസ്, ഇലക്കുളം യൂണിറ്റ് അംഗം പി പ്രശാന്ത് എന്നിവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.