മഞ്ചേശ്വരം: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പിന്മാറി. കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കുമെന്നും രാഷ്ട്രീയമായി നേരിടുമെന്നും കെ സുരേന്ദ്രന് പറഞ്ഞു. 67 സാക്ഷികളെ ഹാജരാക്കുന്നത് സിപിഎമ്മും ലീഗും അട്ടിമറിച്ചെന്നും അദ്ദേഹം ആരോപിച്ചു.
2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മുസ്ലീം ലീഗിലെ പിബി അബ്ദുള്‍ റസാഖിനോട് കെ സുരേന്ദ്രന് പരാജയപ്പെട്ടത് 89 വോട്ടിനായിരുന്നു. സിപിഎമ്മും മുസ്ലീം ലീഗും ചേര്‍ന്ന് കള്ളവോട്ടും ക്രമക്കേടും നടത്തിയാണ് തന്നെ പരാജയപ്പെടുത്തിയത് എന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം.
ഫലം ചോദ്യം ചെയത് സുരേന്ദ്രന് നല്കിയ പരാതി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് പിബി അബ്ദുള്‍ റസാഖ് എംഎല്‍എ അന്തരിച്ചത്. ഒരു കാരണവശാലും കേസില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ചിരുന്ന കെ സുരേന്ദ്രന് കഴിഞ്ഞ ദിവസം നേതൃത്വവുമായി ആലോചിച്ച് കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പറഞ്ഞിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരടക്കം ബിജെപി വിജയസാധ്യത കല്‍പ്പിക്കുന്ന പ്രധാന മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നവരില്‍ ഒരാളാണ് കെ സുരേന്ദ്രന്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ നിലപാട് മാറ്റം.