കാസര്‍ഗോഡ്: പെരിയ ഇരട്ടകൊലപാതക കേസിലെ മുഖ്യപ്രതി പീതാംബരന് കുറ്റംനിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരന് കോടതിയില്‍ പറഞ്ഞു. റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പീതാംബരന് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പീതാംബരനെ രണ്ടാഴ്ചത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
ഞായറാഴ്ച രാത്രിയാണ് കല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡില്‍വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തിനെയും കൃപേഷിനെയും കൊലപ്പെട്ടുത്തിയത്. ശരത്തും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു.
സംഭവത്തില്‍ പീതാംബരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ്
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.