പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പുക്കാട്ടുപടിയ്ക്കു സമീപം കോളേജ് വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എംഇഎസ് കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിനി നിമിഷ(21) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവിനും വെട്ടേറ്റു. രാവിലെ പത്തേമുക്കാലാടെയായിരുന്നു ആക്രമണം. മോഷണശ്രമത്തിനിടെയാണ് കൊലപതാകമെന്നാണ് പോലീസ് നിഗമനം.