കൊച്ചി: ചീങ്കണ്ണിപ്പാറയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിക്കണമെന്ന് വിദഗ്ധ സമിതി പറഞ്ഞു. അടുത്ത കാലവര്‍ഷത്തിന് മുമ്പേ തടയണ പൊളിച്ചുമാറ്റണം എന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം.
അതീവ പരിസ്ഥിതി പ്രധാന്യമുള്ളയിടത്താണ് തടയണ നിര്‍മ്മിച്ചിട്ടുള്ളതെന്നും പ്രളയകാലത്ത് ഇവിടെ മണ്ണിടിച്ചിലുണ്ടായി എന്നുമുള്ള വിവരങ്ങള്‍ ജില്ലാ ജിയോളജിസ്റ്റ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിരിക്കുന്ന പ്രദേശത്ത് എട്ടിടങ്ങളിലാണ് ഇക്കഴിഞ്ഞ പ്രളയത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
ഉരുള്‍പൊട്ടിയ ഇടങ്ങളില്‍ പരിസ്ഥിതി ദുര്‍ബല മേഖലയിലുണ്ടായ പ്രകൃതിക്ഷോഭത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ എംഎല്‍എ അറ്റകുറ്റപണികള്‍ നടത്തി. വിദഗ്ധ സംഘം പാര്‍ക്കില്‍ പരിശോധിക്കാനിരിക്കേയായിരുന്നു അവരുടെ കണ്ണില്‍പൊടിയിടാനുള്ള എംഎല്‍എയുടെ ഈ ശ്രമം. ഈ വിവരം പുറത്തായതിന് പിന്നാലെയാണ് ജില്ലാ കളക്ടര്‍ പാര്‍ക്കിലെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം കൊടുത്തത്.