കോഴിക്കോട്: സിപിഎം നേതാക്കള്‍ പ്രതികളായ എല്ലാ കൊലപാതക കേസുകളും സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന് പിള്ള. പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പെരിയ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട അദ്ദേഹം സംസ്ഥാന പോലീസില്‍ നിന്ന് ഇരകള്‍ക്ക് നീതി കിട്ടില്ലെന്നും ശ്രീധരന്‍പിള്ള കോഴിക്കോട് പറഞ്ഞു. കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി എംപി സുരേഷ് ഗോപിയും ആവശ്യപ്പെട്ടിരുന്നു.