സുകുമാരന്‍ നായരോടും എന്‍എസ്എസിനോടും കോടിയേരി കാട്ടിയത് അധികാരത്തിന്റെ അഹന്തയാണെന്ന് സക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഒ രാജഗോപാല്‍ എംഎല്‍എ. ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം അപലപനീയമാണെന്നും ഒ രാജഗോപാല്‍ വ്യക്തമാക്കി. കൂടാതെ പുല്‍വാമ സംഭവത്തില്‍ പാകിസ്താന്റെ സ്വരത്തിലാണ് കോടിയേരി സംസാരിക്കുന്നതെന്നും രാജഗോപാല്‍ ആരോപിച്ചു.
കോടിയേരി ബാലകൃഷ്ണന് പറഞ്ഞത് എന്‍എസ്എസിന്റെ മാടമ്പിത്തരം മനസ്സില്‍ വച്ചാമതിയെന്നായിരുന്നു. കോടിയേരി ഇത്തരത്തില്‍ വിമര്‍ശനം കടുപ്പിച്ചത് അവരുടെ അനുനയനീക്കത്തിന് എന്‍എസ്എസ് നേതൃത്വം കൈകൊടുക്കാതിരുന്നതോടെയാണ്.