ചെമ്മാട്: എടിഎം കൗണ്ടറില്‍ വെച്ച് കാണാതായ മൂന്നുവയസ്സുകാരനെ പോലീസ് സ്റ്റേഷനില്‍ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചെമ്മാട് അങ്ങാടിയിലാണ് സംഭവം. പണം പിന്‍വലിക്കുന്നതിനായി എടിഎം കൗണ്ടറില്‍ കുഞ്ഞിനൊപ്പം കയറിയതായിരുന്നു മാതാവ്. എന്നാല്‍ പണമെടുത്ത് തിരിഞ്ഞുനോക്കിയപ്പോള്‍ മൂന്നരവയസ്സുകാരനായ മകനെ കണ്ടില്ല.
പരിസരത്തെല്ലാം തിരഞ്ഞിട്ടും കുഞ്ഞിനെ കണ്ടെത്താനാവാതെ വന്നതോടെ മാതാവും ഒപ്പമുണ്ടായിരുന്ന മകളും പരിഭ്രാന്തരായി ബഹള വെച്ചു. ഇത് കേട്ട് എത്തിയ ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും ഏറെ നേരം കുഞ്ഞിനായി തിരച്ചില്‍ നടത്തി. വിവരമറിഞ്ഞതോടെ തിരൂരങ്ങാടി പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇതിനിടെ തൃക്കുളം ഹൈസ്കൂള്‍ പരിസരത്തുവെച്ച് ശദ്ധയില്പ്പെട്ട കുഞ്ഞിനെ നാട്ടുകാര്‍ ചേര്‍ന്ന് പോലീസിനെ ഏല്‍പ്പിച്ചു. കുട്ടിയ കിണ്ടുകിട്ടിയതറിഞ്ഞ മാതാവ് ഉടന്‍തന്നെ സ്റ്റേഷനിലെത്തി. തുടര്‍ന്ന് മാതാവിന് കുട്ടിയെ കൈമാറി. കുട്ടി തനിയെ അത്രയുംദൂരം നടന്നുപോയെന്നാണ് കരുതുന്നത്.