കോഴിക്കോട്: വിടി ബല്‍റാം എംഎല്‍എ എഴുത്തുകാരി കെആര്‍ മീരയുടെ പേരിനെപ്പറ്റി ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ടി സിദ്ദിഖ് രംഗത്ത്. ബല്‍റാമിനെതിരായി കോഴിക്കോട് ഡിസിസി പ്രസിഡന്റിന്റെ വിമര്‍ശനം എഴുത്തുകാരിയെ നിലവാരം കുറഞ്ഞ രീതിയില്‍ ആക്രമിക്കുന്നത് കോണ്‍ഗ്രസ് സംസ്കാരമല്ലെന്നാണ്.
വിടി ബല്‍റാം കെആര്‍ മീരയെ തെറി വിളിക്കാന്‍ അണികള്‍ക്ക് ആഹ്വാനം നല്കുന്ന സൂചനയോടെയാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതിയത്. ഇതിനെതിരെ പൊതു, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ നിന്ന് വ്യാപക വിമര്‍ശനം ഉണ്ടായിരുന്നു.
ടി സിദ്ദിഖ് തന്റെ കുറിപ്പില്‍ പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതിനെതിരെയും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയും കെആര്‍ മീര ഫേസ്ബുക്കില്‍ എഴുതിയിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നു. പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ കെആര്‍ മീര എഴുതിയ കുറിപ്പും പുസ്തകങ്ങള്‍ക്കൊപ്പം എഴുത്തുകാരി നില്ക്കുന്ന ചിത്രവും ടി സിദ്ദിഖ് തന്റെ പോസ്റ്റിനൊപ്പം ചേര്‍ത്തു.