തിരുവനന്തപുരം: മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി തേടി കശുവണ്ടി വികസന കോര്പ്പറേഷന് സര്‍ക്കാരിന് അപേക്ഷ നല്കി. കശുമാങ്ങയില്‍ നിന്നുമുള്ള മദ്യം(ഫെനി) ഉത്പാദിപ്പിക്കുവാനാണ് കശുവണ്ടി വികസന കോര്പ്പറേഷന് അനുമതി തേടിയിരിക്കുന്നത്.
സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചാല്‍ ഉടന്‍തന്നെ മദ്യം ഉത്പാദിപ്പിക്കുന്നതിന് വേണ്ട ഫെനി നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് കശുവണ്ടി വികസന കോര്പ്പറേഷന് എക്സൈസ് വകുപ്പുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. പദ്ധതിരേഖ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
നിലവില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ മുപ്പത് ഫാക്ടറികളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇതേ ഫാക്ടറികളില്‍ തന്നെ മദ്യം നിര്‍മ്മിക്കുവാനാണ് ശ്രമം. കശുവണ്ടി തൊഴിലാളികളെ തന്നെയാകും ഫെനി നിര്‍മ്മാണത്തിനും നിയോഗിക്കുക. കശുവണ്ടി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വേകുന്നത് കൂടാതെ കശുമാവില്‍ നിന്നുമുള്ള ഉപോല്‍പ്പന്നങ്ങള്‍ കൂടി വിപണിയില്‍ ഇറക്കാന്‍ പദ്ധതിയിലൂടെ സാധിക്കും.