ചങ്ങനാശ്ശേരി: അധികാരം കൈയിലുണ്ടെന്ന് കരുതി എന്തും പറയാമെന്ന വിചാരം വേണ്ടെന്ന് കോടിയേരി ബാലകൃഷ്ണനോട് എന്‍എസ്എസ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി എന്‍എസ്എസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് പറയുന്നത്.
കോടിയേരിയുടെ പ്രതികരണം അതിരുകടക്കുന്നുവെന്നും കോടിയേരിക്ക് തക്ക മറുപടിയുണ്ടെന്നും എന്നാല്‍ അത് പറയാന്‍ സംസ്കാരം അനുവദിക്കുന്നില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. നേതൃത്വത്തെ അപമാനിക്കാനും എന്‍എസ്എസ്സില്‍ ചേരിതിരിവുണ്ടാക്കാനും ശ്രമിച്ചാല്‍ നേരിടുമെന്നും വിശ്വാസ സംരക്ഷണത്തിലെ വൈരുദ്ധ്യമാണ് അകല്‍ച്ചയ്ക്ക് കാരണമെന്നും എന്‍എസ്എസ് വ്യക്തമാക്കി.
കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം മാടമ്പികളുടെ പിറകെ നടക്കേണ്ട അവസ്ഥ സിപിഎമ്മിന് ഇല്ലെന്നായിരുന്നു. ഇതിന് മറുപടി നല്‍കിക്കൊണ്ടാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എന്‍എസ്എസിന്റെ പ്രസ്താവന.