കണ്ണൂര്‍: ശുചിത്വപൂര്‍ണ്ണമായ നാടിനും വീടിനുമായി പുതിയ ചുവടുവെയ്പ്. ശുചിത്വം ഉറപ്പാക്കാനായി
ഓരോ വാര്‍ഡിലും ആരോഗ്യസേന രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.10-15 വീടുകള്‍ക്ക് മൂന്നോ നാലോ അംഗങ്ങളടങ്ങിയ സേനയാവും ഉണ്ടാവുക. എല്ലാ ആഴ്ചകളിലും ഇവര്‍ വീടുകള്‍ സന്ദര്‍ശിച്ച് വീടിനകവും പുറവും ഒരു പോലെ ശുചീകരിക്കും.
കണ്ണൂര്‍ നായനാര്‍ അക്കാദമിയിലെ സഹ 2019 ആശ ഫെസ്റ്റ് ഉദ്ഘാടം ചെയ്തു സംസാരിക്കുകവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കൊതുകുജന്യരോഗങ്ങളെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കി വേണം ദൗത്യവുമായി മുന്നോട്ട് പോകാനെന്നും മന്ത്രി നിര്‍ദേശിച്ചു.
ആശാവര്‍ക്കര്‍മാര്‍ക്ക് ആരോഗ്യപരമായ അറിവും നേതൃത്വപരമായിട്ടുള്ള കഴിവും പരിപോഷിപ്പിക്കുന്നതിനും ആരോഗ്യമേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നവരുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരം നല്‍കുന്നതിനുമായാണ് സഹ 2019 സംഘടിപ്പിച്ചത്.