പൂവാര്‍: ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്നു. വീട്ടില്‍ താമസക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ജീവനക്കാരനായ ബിടി സുരേഷിന്റെ തിരുപുറം മുള്ളുവിളയിലെ വീടിനു സമീപത്തായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിന്‍ഡറാണ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
അപകടത്തില്‍ സമീപത്തെ വീടിനും കേടുപാടുകള്‍പറ്റി. സുരേഷിന്റെ വീടിനു പുറകിലെ അടുക്കളയോടുചേര്‍ന്ന് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഷെഡ്ഡിലാണ് ഗ്യാസ് സിലിന്‍ഡര്‍ സൂക്ഷിച്ചിരുന്നത്.
അഗ്നിരക്ഷാസേനയെത്തി വെള്ളംചീറ്റിയാണ് പുകയും ഗ്യാസും ശമിപ്പിച്ചത്.
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടിന്റെ വാതില്‍ ഇളകിത്തെറിച്ചു. ജനാലയുടെ ഗ്ളാസുകള്‍ പൊട്ടി ചുമരുകളും മതിലും വിണ്ടുകീറി. മുറിയില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും, വീട്ടുസാധനങ്ങളും ചിന്നിച്ചിതറി. വീടിന്റെ ഇലക്ട്രിക് വയറിങ് എല്ലാം ഇളകി മാറിയിട്ടുണ്ട്.