കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിലെ മുഴുവന്‍ കേസുകളിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെ പ്രതിയാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്റെ നിയമോപദേശം. കാസര്‍കോട്ടെ രണ്ട് യുഡിഎഫ് ഭാരവാഹികളെയും ജില്ലയിലെ കേസുകളില്‍ പ്രതിയാക്കണമെന്നും അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് നിര്‍ദേശിച്ചു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഹിന്ദു ഐക്യവേദി, ശബരിമല കര്‍മ്മസമിതി, ആര്‍എസ്എസ് ബിജെപി നേതാക്കളെയും പ്രതിചേര്‍ക്കാനും നിര്‍ദേശമുണ്ട്.
ഹര്‍ത്താലില്‍ ഉണ്ടായ പൊതു നാശനഷ്ടത്തിന്റെ കണക്ക് തയ്യാറാക്കണം. ഡിജിപിയാണ് പൊതു നാശനഷ്ടത്തിന്റെ കണക്ക് തയ്യാറാക്കേണ്ടതെന്നും ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അഡീഷണല്‍ എജി വ്യക്തമാക്കി.