കാസര്‍ഗോഡ്: പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പാര്‍ട്ടി ഏതറ്റം വരെയും പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ചാണ് മുരളീധരന്റെ പ്രസ്താവന.
പ്രവര്‍ത്തകരെ സംരക്ഷിക്കാനായി കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. ഷുഹൈബ് വധം കഴിഞ്ഞ് ഒരു കൊല്ലം പിന്നിടുമ്പോഴാണ് കാസര്‍ഗോഡ് ഹീനകൃത്യം നടന്നിരിക്കുന്നത്. ഭാവിയില്‍ ഇത്തരം സംഭവം ഉണ്ടാവാതിരിക്കാന്‍ നിയമം കൈയിലെടുക്കേണ്ടി വന്നാല്‍ അതും ചെയ്യുമെന്ന് മുരളീധരന് പറഞ്ഞു.