കറുകച്ചാല്‍: പയര്‍ കൃഷിയെന്ന വ്യാജേനെ കൃഷിയിടത്തില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയ കൃഷിയുടമ പോലീസ് പിടിയില്‍. പരിയാരം വെമ്പാല മുരളി(56) ആണ് പോലീസ് പിടിയിലായത്. മദ്യം വാങ്ങി പയര്‍ കൃഷിക്കുള്ളില്‍ ഒളിപ്പിച്ചു വെയ്ക്കുകയും, ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തി വരികയുമായിരുന്നു ഇയാള്‍.
ഭൂമി പാട്ടത്തിനെടുത്തായിരുന്നു ഇയാള്‍ പയര്‍ കൃഷി നടത്തി വന്നിരുന്നത്. കോട്ടയം-കൈതേപ്പാലം റോഡിലെ കൈതമാവിലെ കൃഷിയിടത്തിലാണ് ഇയാള്‍ അനധികൃത മദ്യവില്‍പ്പന നടത്തി വരുന്നത്. ഏറെ നാളായുള്ള മദ്യവില്‍പ്പനയെക്കുറിച്ച് ലഭിച്ച സൂചനയെ തുടര്‍ന്ന് വാകത്താനം പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിയിലാവുകയായിരുന്നു