കൊച്ചി: ഈ തെരഞ്ഞെടുപ്പിലും മോഡിക്കും ബിജെപിക്കുമായി പിയൂഷ് പാണ്ഡെ തന്നെ പരസ്യങ്ങള്‍ ഒരുക്കും. 2014 ലെ ലോകസഭ തെരഞ്ഞെടുപ്പ് പരസ്യങ്ങളിലൂടെ മോഡി ബ്രാന്‍ഡിന് രൂപം നല്‍കിയത് പിയൂഷ് പാണ്ഡെയായിരുന്നു. തെരഞ്ഞെടുപ്പിനായുള്ള പരസ്യ ആശയങ്ങളുടെ ചര്‍ച്ചകള്‍ തുടരുകയാണെന്നും പ്രചരണ തന്ത്രങ്ങള്‍ക്ക് ഉടന്‍ രൂപമാകുമെന്നും പിയൂഷ് പാണ്ഡെ പറഞ്ഞു. പിയൂഷ് പാണ്ഡെ ആഗോള അഡ്വര്‍ടൈസിങ്ങ് അസ്സോസിയേഷന് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.
2014 ല്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് ‘അബ് കി ബാര്‍ മോഡി സര്‍ക്കാര്‍’ എന്ന ശക്തമായ മുദ്രാവാക്യമാണ്. പിയൂഷ് പാണ്ഡെയെന്ന വിഖ്യാത പരസ്യ സൃഷ്ടാവിന്റെ ബുദ്ധിയില്‍ വിടര്‍ന്ന ഈ പ്രചരണ തന്ത്രമാണ് അന്ന് മോഡിക്ക് തുണയായത്. പിയൂഷ് പാണ്ഡെ ആവിഷ്ക്കരിച്ചത് ബിജെപിയേക്കാള്‍ നരേന്ദ്ര മോഡിക്ക് പ്രാധാന്യം നല്കുന്ന പ്രചരണ രീതിയായിരുന്നു.
പിയൂഷ് പാണ്ഡെക്ക് രാജ്യത്തിന്റെ മുക്കും മൂലയിലുമുള്ള അച്ചടി മാധ്യമങ്ങളിലടക്കം മോഡിയെന്ന ബ്രാന്‍ഡിനെ വിജയകരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു. വരുന്ന ലോകസഭ തെരഞ്ഞെടുപ്പിലും ബിജെപിയുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണെന്നും ഇതിന്റെ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും പിയൂഷ് പാണ്ഡെ വ്യക്തമാക്കി.