കോഴിക്കോട്: ലോക്സഭാതെരഞ്ഞെടുപ്പില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആവശ്യമായ മണ്ഡലങ്ങളില്‍ സിപിഎം കോണ്‍ഗ്രസിനു വോട്ട് ചെയ്യുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്.
“ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒരു മുന്നണിയെന്നത് അസാധ്യമാണ്. 543 മണ്ഡലങ്ങളിലും ബിജെപിക്കെതിരെ മറ്റെല്ലാ പാര്‍ട്ടികളുടേയും സഹകരണമാണു വേണ്ടത്. വീണ്ടും നരേന്ദ്ര മോഡി അധികാരത്തിലെത്തിയാല്‍ ജനാധിപത്യ രീതിയില്‍ നടക്കുന്ന അവസാന തെരഞ്ഞെടുപ്പാവും അടുത്തത്. അതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങളില്‍ ആവശ്യമായ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്യുമെന്ന്” എംവി ഗോവിന്ദന് പറഞ്ഞു.
കാനം രാജേന്ദ്രന് നയിക്കുന്ന കേരള സംരക്ഷണ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.