കണ്ണൂര്‍: കേരളത്തില്‍ അക്രമ രാഷ്ട്രീയം തുടങ്ങിവെച്ചത് കോണ്‍ഗ്രസുകാരാണെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്. എതിരാളികളെ ക്വട്ടേഷന്‍ നല്കി ഇല്ലാതാക്കുന്ന നടപടി തുടങ്ങിയത് കോണ്‍ഗ്രസാണ്. ഇപ്പോള്‍ ഇവര്‍ ശുദ്ധന്മാരായി വന്നിരിക്കുകയാണെന്നും ഇപി ജയരാജന് കുറ്റപ്പെടുത്തി.
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് റവന്യൂ മന്ത്രി സന്ദര്‍ശിച്ചതില്‍ കുറ്റപ്പെടുത്താന്‍ ഒന്നുമില്ലെന്നും ഇപി ജയരാജന് പറഞ്ഞു. സന്ദര്‍ശനം നല്ലതെന്നോ അല്ലെന്നോ തനിക്ക് തോന്നുന്നില്ലെന്നും ഇപി ജയരാജന് കണ്ണൂരില്‍ പറഞ്ഞു.