തിരുവനന്തപുരം: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ പശ്ചാത്തില്‍ സാംസ്കാരിക നായകര്‍ക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കവിത മോഷ്ടിക്കുന്നവരെ പോലും പിന്തുണക്കുന്നവര്‍ രാഷ്ട്രീയ കൊലപാതകത്തില്‍ നാവ് ചലിപ്പിക്കുന്നില്ലെന്ന് ചെന്നിത്തല വിമര്‍ശിച്ചു.
പെരിയയിലെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് കത്തു നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്കാരിക നായകര്‍ പ്രതികരിക്കുന്നില്ലെന്ന് ആരോപിച്ച് തൃശൂരിലെ കേരളാ സാഹിത്യ അക്കാദമിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. പ്രകടനവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്കാദമി പ്രസിഡന്റിന്റെ വാഹനത്തില്‍ വാഴപ്പിണ്ടി സമര്‍പ്പിച്ചിരുന്നു.