കാക്കനാട്: ആധുനിക സംവിധാനങ്ങളും പുതിയ പദ്ധതികളുമായി അടിമുടി മാറാന്‍ ഒരുങ്ങി എക്സൈസ് വകുപ്പ്. ഈ മാസം 26ന് ജില്ലയില്‍ എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന് മൂന്ന് പ്രധാന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതികള്‍.
എറണാകുളം ജില്ലയില്‍ ആധുനികവത്കരണത്തിന്റെ ഭാഗമായി വയര്‍ലെസ് സംവിധാനം നടപ്പിലാക്കും. ഇതോടെ ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളും വാഹനങ്ങളും വയര്‍ലെസ് സംവിധാനത്തിന്റെ പരിധിയില്‍ വരും.
കൂടാതെ വൈകീട്ട് അഞ്ച് മണിക്ക് അങ്കമാലിയില്‍ പുതുതായി പണികഴിപ്പിച്ചിട്ടുള്ള അങ്കമാലി എക്സൈസ് റെയ്ഞ്ച് ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. അങ്കമാലി റെയ്ഞ്ച് ഓഫീസിന് കീഴില്‍ വരുന്ന വകുപ്പിന്റെ വിവിധ ഓഫീസുകള്‍ ഈ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റി പ്രവര്‍ത്തനം സുഗമമാക്കുവാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
സംസ്ഥാന ലഹരിവര്‍ജ്ജന മിഷന് ‘വിമുക്തി’യുടെ ഭാഗമായിയുള്ള ജില്ലയിലെ ലഹരി വിമോചന ചികിത്സാ കേന്ദ്രവും 26ന് മന്ത്രി ഉദ്ഘാടനം ചെയ്യും. ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിനും ലഹരിക്കടിമപ്പെട്ടവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുന്നതിനുമായാണ് ആരോഗ്യ വകുപ്പിന്റെയും മൂവാറ്റുപുഴ നഗരസഭയുടെയും സഹകരണത്തോടെ ചികിത്സാകേന്ദ്രം ആരംഭിക്കുന്നത്.