കണ്ണൂര്‍: സിപിഎം ജാഥയുമായി ബന്ധപ്പെട്ട് കൊലപാതകങ്ങള്‍ ക്യാമ്പയിനില്‍ കാര്യമായി വരുന്നില്ല. മോഡിയെ താഴെയിറക്കാന്‍ മാത്രം ഉതകുന്ന പ്രചരണ പരിപാടികളാണ് ആവിഷ്കരിക്കുന്നതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എംവി ഗോവിന്ദന്.
പെരിയ ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി വ്യക്തമായതുകൊണ്ടാണ് അവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
പോലീസ് അന്വേഷണം നടത്തിയാലും പാര്‍ട്ടി ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാതിരിക്കില്ല. പോലീസിനെ വിശ്വസിക്കുകയും അവിശ്വസിക്കുകയും ചെയ്യേണ്ട കാര്യമില്ല. ഷുഹൈബ് വധക്കേസിലും പാര്‍ട്ടിയുടെ നിലപാട് അതായിരുന്നു. പത്രക്കാര് കാണുന്നതല്ല പാര്‍ട്ടി കാണുന്നത്. കുഞ്ഞനന്തന്റെ കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിതന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.