കൊച്ചി: കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തിയ ഹനാന് ഇപ്പോള്‍ കേരളത്തിന്റെ അഭിമാനതാരമാണ്. ഹനാന് പിന്തുണയുമായി കേരളം ഒറ്റക്കെട്ടായിട്ടുണ്ട്. ഹനാനെതിരെ നൂറുദ്ദീന്‍ ഷെയ്ഖ് എന്ന വയനാട് സ്വദേശി തുടങ്ങിവച്ച
അവഹേളനം കേരളം മുഴുവന്‍ കത്തിപ്പടര്‍ന്നിരുന്നു. എന്നാല്‍ ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ വളരെ മോശമായ രീതിയില്‍ അപമാനിച്ചതിന് നൂറുദ്ദീനെതിരെയും മറ്റ് രണ്ട് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.
അതേസമയം, തന്നെ ക്രൂരമായി അവഹേളിച്ച നൂറുദീന്‍ ഷെയ്ഖിനെ മുമ്പ് കണ്ടിട്ടുന്നെന്നും വെളിപ്പെടുത്തി ഹനാന് രംഗത്ത്. നൂറുദ്ദീന്‍ ഷെയ്ഖിനെ കാണാനിടയാക്കിയ സംഭവത്തെക്കുറിച്ച് ഹനാന് പറയുന്നതിങ്ങനെ
”അന്ന് കോളജില്‍ നിന്ന് അയച്ച വാഹനത്തിലാണ് ഞാന്‍ മാധ്യമ പ്രവര്‍ത്തകരെ കാണാനായി പോയത്. അവിടെ എത്തിയത് മുതല്‍ ഈ നൂറുദ്ദീന്‍ ഷെയ്ഖിനെ ഞാന്‍ കാണുന്നുണ്ടായിരുന്നു. ഒരു മാനസിക രോഗിയെപോലെ അയാള്‍ എന്റെ പുറകെ നടക്കുകയായിരുന്നു. ഇക്കാര്യം അവിടെ ഉണ്ടായിരുന്ന ഒരു വനിതാ റിപ്പോര്‍ട്ടറോട് ഞാന്‍ പറഞ്ഞിരുന്നു. ഒപ്പം എന്നെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്രയ്ക്ക് ഉപദ്രവകാരിയാണ് അയാളെന്ന് അറിഞ്ഞിരുന്നില്ല.”
വയനാട് സ്വദേശിയായ ഇയാള്‍ കൊച്ചിയിലാണ് താമസിക്കുന്നത്. ഹനാനെ സമൂഹ മാധ്യമങ്ങള്‍ വഴി അപമാനിച്ച മുഴുവന്‍ പേര്‍ക്കെതിരെയും പോലീസ് കേസെടുക്കും. ഹൈടെക് സെല്ലിനാണ് അന്വേഷണത്തിന്റെ ചുമതല.