കൊച്ചി: സ്വര്‍ണ്ണവില കാല്‍ലക്ഷം പിന്നിട്ട് കുതിക്കുന്നു. പവന് 240 രൂപ വര്‍ധിച്ച് 25160 രൂപയായി. ഗ്രാമിന് 30 രൂപ കൂടി 3145 ആയി സ്വര്‍ണ്ണവില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന് വില കൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.
വിവാഹ സീസണും ഉല്‍സവാഘോഷ സീസണും മുന്നോടിയായി വ്യാപാരികള്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നത് ആഭ്യന്തരവിപണിയിലും ഡിമാന്‍ഡ് കൂട്ടിയിട്ടുണ്ട്. ഈ മാസത്തിന്റെ തുടക്കത്തില്‍ 24720 രൂപയായിരുന്നു ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില. ഇതാണ് പിന്നീട് ഉയര്‍ന്ന് 25160 രൂപയില്‍ എത്തിയിരിക്കുന്നത്.