പത്തനംതിട്ട: പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍ പിഎംഎവൈ )പദ്ധതിയിന്‍ കീഴില്‍ ഭവന നിര്‍മാണ ധനസഹായം ലഭിക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. വീട് വാസയോഗ്യമല്ലാത്ത, കുറഞ്ഞത് രണ്ട് സെന്റ് സ്ഥലമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. വനിതാ ഗുണഭോക്താവിന്റെ പേരില്‍ എഴുതി തയാറാക്കിയ അപേക്ഷയും ആവശ്യമായ രേഖകളും സഹിതം ഈ മാസം 25ന് മുമ്പ് അതത് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ക്ക് നല്‍കണം. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.