കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം എ പീതാമ്പരന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പീതാമ്പരന്റെ പ്രേരണയിലാണ് കൊലപാതകം നടന്നതെന്ന് കാസര്‍കോട് എസ്പി എ ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നും പീതാമ്പരനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും എസ് പി അറിയിച്ചു.
സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു പീതാംമ്പരന്. കൊലപാതകത്തിന് പിന്നില്‍ പീതാമ്പരനാണെന്ന വാര്‍ത്ത വന്നയുടന്‍ തന്നെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം തീരുമാനമെടുത്തിരുന്നു. ഇരട്ടക്കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന പീതാംമ്പരനെ ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.