വിതുര:പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കാറില്‍ കടത്തികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി തൊളിക്കോട് ജുമാമസ്ജിദിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ഖാസിമി ഒളിവില്‍ ആയിരിക്കെ, ആറു വര്‍ഷം മുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഴുപതുകാരന് അറസ്റ്റിലായി. വിതുര ശാസ്താംകാവ് ജയാഭവനില്‍ ജി ശശി ആണ് പിടിയിലായത്.
ഇമാമിന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്കിയ കൗണ്‍സിലിംഗിനിടെയാണ് ആറു വര്‍ഷം മുമ്പ് കെട്ടിട നിര്‍മാണത്തൊഴിലാളിയായ ശശി പീഡിപ്പിക്കാന്‍ ശ്രമിച്ചത് വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ജോലിക്കു വന്നപ്പോഴായിരുന്നു പീഡനശ്രമം.
മൊഴിയെ തുടര്‍ന്ന് വിതുര പൊലീസ് നടത്തിയ അന്വേഷണത്തിനലാണ് ശശിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കി. അതേസമയം, പെണ്‍കുട്ടിയെ കാറില്‍ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ഷെഫീക്ക് അല്‍ഖാസിമിയെ അറസ്റ്റ്ചെയ്യാന്‍ സഹായകമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.