പാലക്കാട്: കോങ്ങാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പില്‍ തീപ്പിടിത്തം ഉണ്ടായി. ഈ പെട്രോള്‍ പമ്പില്‍ സ്ഥിരമായി പാര്‍ക്ക് ചെയ്യുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്.
തീ പിടിച്ചത് ബസ് പെട്രോള്‍ ഡിസ്ട്രിബ്യൂഷന്‍ പോയന്റില്‍ ഇടിച്ചതു കൊണ്ടാണ്. മണ്ണാര്‍ക്കാട്, പാലക്കാട് യൂണിറ്റുകളില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീ അണച്ചു.