കൊച്ചി: ശബരിലയിലെ യുവതീപ്രവേശത്തോടു യോജിപ്പില്ലെന്നും അവിടെയുണ്ടായ പ്രതിസന്ധിയുടെ പ്രാഥമിക ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും കവി വി മധുസൂദനന് നായര്‍ പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ പൊതുജനം പ്രതികരിക്കുന്നത് സര്‍ക്കാരിന്റെ ചുവടുവയ്പ്പനുസരിച്ചാണ് എന്നും അദ്ദേഹം പറഞ്ഞു.
ശബരില വിഷയത്തില്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ സംയമനം പാലിക്കേണ്ടിയിരുന്നുവെന്നും മധുസൂദനന് നായര്‍ അഭിപ്രായപ്പെട്ടു.
അയ്യപ്പനില്‍ ശരിക്കും വിശ്വസിക്കുന്നവര്‍ പ്രതിഷ്ഠയുടെ സ്വഭാവം മാനിക്കണമെന്നും വിവേചനത്തിന്റെ പ്രശ്നമായി മാത്രം ഇതിനെ കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.