കൊച്ചി: യാത്രയ്ക്കായി ഒരുങ്ങി ദക്ഷിണ റെയില്‍വേയുടെ പൈതൃക തീവണ്ടി. ആവി എന്‍ജിനില്‍ ഓടിയിരുന്ന 165 വര്‍ഷം പഴക്കമുള്ള തീവണ്ടിയാണ് എറണാകുളം സൗത്തില്‍ നിന്ന് ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് ശനിയും ഞായറും യാത്ര നടത്തുന്നത്. സര്‍വീസിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഇഐആര്‍ 21 എന്ന കല്‍ക്കരി തീവണ്ടിയാണ്.
ഇതിനായി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പ്രത്യേക ട്രയല്‍ റണ്ണും നടത്തി. ഈ പ്രത്യേക തീവണ്ടി ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 11ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍നിന്ന് സര്‍വീസ് ആരംഭിക്കും. ഒരേസമയം 40 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ഒരു എന്‍ജിനും ഒരു എസി കമ്പാര്ട്ട്മെന്റുമാണ് തീവണ്ടിയില്‍ ഉള്ള സൗകര്യം.
55 വര്‍ഷത്തോളം സര്‍വീസ് നടത്തിയ ശേഷം 163 വര്‍ഷം പഴക്കമുള്ള എന്ജിന് ഒരു നൂറ്റാണ്ടോളം മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ചെന്നൈ പെരമ്പൂര്‍ ലോക്കോ വര്‍ക്സില്‍ പുനര്‍നിര്‍മ്മാണം നടത്തിയ ശേഷമാണ് തീവണ്ടി ദക്ഷിണ റെയില്‍വേ ഏറ്റെടുത്തത്. പൈതൃക തീവണ്ടിയുടെ ആദ്യയാത്ര നാഗര്‍കോവിലില്‍ നിന്ന് കന്യാകുമാരിയിലേക്കായിരുന്നു.