ഇടുക്കി: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം തൊഴില്‍ മന്ത്രി ടിപി രാമക്യഷ്ണനും വൈദ്യുതി മന്ത്രി എംഎം മണിയും മൂന്നാറില്‍. സംസാരിക്കാന്‍ പോലും കഴിയാത്ത കുട്ടികളുടെ ഇടപെടല്‍ കണ്ട് രണ്ട്പേരും അമ്പരന്നു.
തോട്ടം തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പ് നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണ ഉദ്ഘാടനം നടത്തുന്നതിനും തൊഴില്‍ വകുപ്പിന്റെ ഷോപ്പിംങ്ങ് കോംപ്ലസ് നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നതിനുമാണ് ഇരുവരും മൂന്നാറിലെത്തിയത്.
പരിപാടികള്‍ കഴിഞ്ഞതോടെ കമ്പനി എംഡി മാത്യു എബ്രഹാം ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്കൂളിലേക്ക് ഇരുവരെയും ക്ഷണിച്ചു. തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന കമ്പനിയുടെ സ്കൂളാണ് ഡയര്‍ സ്കൂള്‍ അഥവ സ്യഷ്ടി. പഠനത്തോടൊപ്പം ജോലിയും നല്കുന്ന സ്കൂളില്‍ നിരവധി കുട്ടികളാണുള്ളത്.
ഭിന്നശേഷിയുള്ളവരില്‍ പലരും സംസാരിക്കാന്‍ കഴിയാത്തവരാണ്. പലര്‍ക്കും കേള്‍വിയുമില്ല. എന്നാല്‍ മന്ത്രിയുടെ ചോദ്യത്തിന് കുട്ടികള്‍ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു. ആംഗ്യഭാഷയിലായിരുന്നു മടുപടി. അരമണിക്കുറോളം കുട്ടികളോട് കുശലം പറഞ്ഞാണ് മന്ത്രി സംഘം മടങ്ങിയത്.