തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായുള്ള എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്രയ്ക്ക് നാളെ തിരുവനന്തപുരത്ത് തുടക്കമാകും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ വൈകീട്ട് നാലിന് പൂജപ്പുര മൈതാനിയിലാണ് തുടക്കമാകുന്നത്. സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് തെക്കന്‍ ജാഥ ഉദ്ഘാടനം ചെയ്യുക. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ 16 ന് കാസര്‍കോട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
‘ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ… വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മേഖലാ ജാഥകള്‍ പര്യടനം നടത്തുന്നത്. മാര്‍ച്ച് രണ്ടിന് തൃശൂരില്‍ നടക്കുന്ന മഹാറാലിയോടെ ജാഥകള്‍ സമാപിക്കും.