തിരുവനന്തപുരം: മൂന്നാറിലെ പഞ്ചായത്ത് കെട്ടിടത്തിന്റെ അനധികൃത നിര്‍മാണ വിഷയത്തില്‍ ശക്തമായ നിലപാടു സ്വീകരിച്ച ദേവികുളം സബ് കളക്ടര്‍ രേണു രാജിന് പിന്തുണ നല്കി ഐഎഎസ് അസോസിയേഷന്. അസോസിയേഷന് എക്സിക്യൂട്ടീവ് യോഗമാണ് കളക്ടര്‍ രേണു രാജിനെ പിന്തുണയ്ക്കുന്ന തീരുമാനം അറിയിച്ചത്.