മൂന്നാര്‍: മൂന്നാറില്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണത്തിന് അവസാന നിമിഷം സ്റ്റോപ്പ് മെമോ നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണി. കെട്ടിട നിര്‍മാണ ജോലികള്‍ അവസാന ഘട്ടത്തില്‍ ആയിരുന്നുവെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അനധികൃത നിര്‍മാണങ്ങള്‍ നടത്തിയവരില്‍ ഏറെയും കോണ്‍ഗ്രസുകാരാണെന്നും സബ് കളക്ടര്‍ക്ക് എതിരായ എസ് രാജേന്ദ്രന്റെ പരാമര്‍ശം പാടില്ലാത്തതാണെന്നും മണി പറഞ്ഞു. ഇതില്‍ സിപിഎം നിലപാട് വ്യക്തം ആക്കിയതാണ്, രാജേന്ദ്രന് എതിരായ നടപടി എന്തെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും എംഎം മണി വ്യക്തമാക്കി.
അതേസമയം, മൂന്നാറില്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണം ഹൈക്കോടതിയുടെ സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് സ്റ്റേ ചെയ്തത്. മൂന്നാറിലെ സിപിഐ നേതാവ് ഔസേപ്പ് നല്കിയ ഹര്‍ജിയിലാണ് നടപടി.