തിരുവനന്തപുരം: തെരുവോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുന്നതിനും തെരുവോര കച്ചവടം നിയന്ത്രിക്കുന്നതിനും തയ്യാറാക്കിയ പദ്ധതി വിജ്ഞാപനം ചെയ്യാന്‍ മന്ത്രിസഭായോഗ തീരുമാനം. നഗരസഭകളുടെ നിയന്ത്രണത്തില്‍ വരുന്ന ടൗണ്‍ വെണ്ടിംഗ് കമ്മിറ്റികള്‍ യഥാര്‍ഥ തെരുവോര കച്ചവടക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
2014-ലെ തെരുവോര കച്ചവടക്കാരുടെ (ജീവനോപാധി സംരക്ഷണവും കച്ചവട നിയന്ത്രണവും) നിയമം 38-ാം വകുപ്പ് പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. തെരുവോര കച്ചവടക്കാരുടെ ജീവനോപാധി ഉറപ്പാക്കുക, അവരുടെ കച്ചവടത്തിന് സംരക്ഷണം നല്‍കുക എന്നിവയാണ് ഈ പദ്ധതിലൂടെ ലക്ഷ്യമിടുന്നത്.
കച്ചവടക്കാരുടെ ക്ഷേമത്തിനുമുള്ള വിവിധ നടപടികളും സ്വീകരിക്കും. പദ്ധതിയനുസരിച്ച് ഓരോ നഗര പ്രദേശത്തും തെരുവോര കച്ചവടക്കാര്‍ക്കു വേണ്ടി പ്രത്യേക മേഖല കണ്ടെത്തി കച്ചവടത്തിനുള്ള സൗകര്യം അതത് നഗരസഭകള്‍ തന്നെ ഒരുക്കേണ്ടതാണ്.