തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 20 ആണ് നടക്കുക. സാംസ്കാരിക പരിപാടികള്‍ക്കും ഇന്ന് തുടക്കമാകും. നടന് മമ്മൂട്ടിയാണ് സാംസ്കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്യുക.
ഇന്ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടുകൂടിയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവം ആരംഭിക്കും. രണ്ടു കാപ്പുകളാണ് കെട്ടുന്നത്. ഇതിലൊന്ന് ദേവിയുടെ ഉടവാളിലും മറ്റൊന്ന് മേല്‍ശാന്തിയുടെ കൈയിലുമാണ് കെട്ടുന്നത്.
ഇതിന് മുന്നോടിയായി തോറ്റം പാട്ട് അവതരണവും നടക്കും. ഓരോ ദിവസത്തെ അവതരണവും ക്ഷേത്രച്ചടങ്ങുകളുമായി ബന്ധപ്പെടുത്തിയാണ് നടത്തുന്നത്. ഇത്തരത്തില്‍ ദേവിയെ പാട്ടുപാടി കുടിയിരുത്തുന്ന ചടങ്ങാണ് ഇന്ന് നടക്കുക. ഇതിനൊപ്പം തന്നെ വിശേഷാല്‍ പൂജയും നടക്കും. കുത്തിയോട്ട ബാലന്മാരുടെ വൃതം മറ്റന്നാള്‍ ആരംഭിക്കും.