കൊച്ചി: വീട് ശുചിയാക്കാനായി വിളിച്ച് വരുത്തി ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. കളമശേരിയിലാണ് സംഭവം. നഗരസഭാ പരിധിയില്‍ വീട് ശുചിയാക്കാന്‍ എന്ന വ്യാജേനെ യുവാക്കള്‍ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് കളമശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. പ്രതികളായ യുവാക്കള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് സൂചന നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആസാം സ്വദേശിയായ മണിറാം(55) എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.