കൊച്ചി: സംസ്ഥാനത്ത് വീണ്ടും സിമന്റിന് വില കൂട്ടുന്നു. ഇന്നു മുതല്‍ ബാഗിന് 25 രൂപ വര്‍ധിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം. ഫെബ്രുവരി ഒന്നു മുതല്‍ ഒരു ബാഗ് സിമന്റിന് 50 രൂപ വില വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുപത്തിയഞ്ചു രൂപ വര്‍ധിപ്പിക്കുന്നത്. നിര്‍മ്മാണമേഖലയ്ക്ക് വില വര്‍ധനവ് കനത്ത തിരിച്ചടിയാവും.
വിലവര്‍ധനവുമായി ബന്ധപ്പെട്ട സന്ദേശം കമ്പനികള്‍ വ്യാപാരികള്‍ക്കു നല്കി. സിമന്റ് കമ്പനികളുടെ ഉടമകളുടെ കൂട്ടായ്മ ഇടയ്ക്കിടയ്ക്ക് വില കൂട്ടാറുണ്ടെങ്കിലും നിലവിലെ വില വര്‍ധന തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളെ ഒഴിവാക്കി കേരളത്തിലാണ് ബാധകമാക്കുക. ഇതില്‍ പ്രതിഷേധിച്ച് 27ന് നിര്‍മ്മാണ മേഖല സ്തംഭിപ്പിച്ച് ബന്ദ് നടത്തുമെന്ന് ഈ മേഖലയിലെ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.