കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വിലയില്‍ നേരിയ കുറവ്. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് അഞ്ച് പൈസയും ഡീസല്‍ ലിറ്ററിന് ആറ് പൈസയും കുറഞ്ഞു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 72.30 രൂപയാണ്. ഡീസല്‍ വില 69 രൂപ 23 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 73.59 രൂപയാണ്. ഡീസല്‍ വില 70.57 ഉം. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 72.62 ഉം, 69.56 രൂപയുമാണ്.