തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയിലെ ശീതള പാനീയ കടയില്‍ നിന്നും പാനി പൂരി കഴിച്ച വീട്ടമ്മ അവശനിലയില്‍. പാനീ പൂരി കഴിച്ചയുടന്‍ ഇവര്‍ ശര്ദ്ദിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്.
തൃപ്പൂണിത്തുറ സ്വദേശിയായ മോഹനനും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്. തുടര്‍ന്ന് ഇവര്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ദുര്‍ഗന്ധം വമിക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത പാനിപൂരി കടയില്‍ നിന്നും പിടിച്ചെടുത്തു.
ആലുവ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ വി ഷണ്മുഖന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് കടയില്‍ പരിശോധന നടത്തിയത്. വീട്ടമ്മയ്ക്കു കഴിക്കാന്‍ നല്കിയ പാനിപൂരി ഭക്ഷ്യയോഗ്യമല്ലെന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നുവെന്നും ഓഫിസര്‍ പറഞ്ഞു. സാമ്പിളുകള്‍ ലാബില്‍ പരിശോധനയ്ക്കയക്കാനായി ശേഖരിച്ചിട്ടുണ്ട്.