സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ലുട്ടാപ്പി ട്രോളുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ കേരളം. ലുട്ടാപ്പിയെ പിന്തുണച്ചുള്ള ട്രോളുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ ഇപ്പോഴിതാ ലുട്ടാപ്പിക്കായി കേരളാ പോലീസും രംഗത്തെത്തിയിരിക്കുകയാണ്.
കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സീറ്റ് ബെല്‍റ്റ് പ്രചാരകനായി ലുട്ടാപ്പി പ്രത്യക്ഷപ്പെട്ടത്. ‘സീറ്റ് ബെല്‍റ്റ് ധരിക്കൂ സുരക്ഷ ഉറപ്പു വരുത്തൂ’ എന്ന സന്ദേശമാണ് ലുട്ടാപ്പിയിലൂടെ പോലീസ് ജനങ്ങളിലേക്കെത്തിക്കുന്നത്.
സീറ്റ് ബെല്‍റ്റിടുന്ന ലുട്ടാപ്പിക്ക് പകരം സീറ്റ് ബെല്‍റ്റിടാത്ത ഡിങ്കിനിയെ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. എന്തായാലും സംഭവം വൈറലായിക്കഴിഞ്ഞു.