ചാലക്കുടി: ചാലക്കുടിയില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഇന്നസെന്റ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലായിരുന്നു എംപിയുടെ പ്രതികരണം.
ഇനിയും ഒരങ്കത്തിന് ഉറപ്പിച്ചോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ,
‘സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ച നടക്കുന്നതേയുള്ളൂ. ഇന്നസെന്റ് ചാലക്കുടിയില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. വീണ്ടും മത്സരിക്കണമെന്ന് തനിക്ക് പിടിവാശിയില്ല. പക്ഷേ മത്സരിച്ചാല്‍ വിജയം ഉറപ്പാണ്. മറ്റേത് എംപിമാരേക്കാളുമേറെ വികസന മുന്നേറ്റങ്ങള്‍ ചാലക്കുടി മണ്ഡലത്തില്‍ കൊണ്ടുവരാനായിട്ടുണ്ട്. എനിക്കുള്ള ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം അതുതന്നെയാണ്.’