മലപ്പുറം: ഉമ്മന്‍ചാണ്ടി മത്സരിച്ചാല്‍ നല്ലത്, ഇല്ലെങ്കിലും കോണ്‍ഗ്രസിന്റെ ആവേശം കുറയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ജനമഹായാത്രയുടെ മലപ്പുറം പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കുന്നത് നല്ലതാണെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ സിറ്റിംഗ് എംഎല്‍എമാര്‍ വേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. ഉമ്മന്‍ചാണ്ടിക്ക് മത്സരിക്കാന്‍ പറ്റിയില്ലെങ്കിലും കോണ്‍ഗ്രസിന്റെ ആവേശത്തിന് കുറവുണ്ടാകില്ലെന്നാണ്’ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്ത മുല്ലപ്പള്ളി ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഫെബ്രുവരി 20 നും 25 നും ഇടയില്‍ തയ്യാറാക്കുമെന്നും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികള്‍ക്കിടയില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു.