ആലപ്പുഴ: പ്രതിഷേധങ്ങള്‍ ഫലംകണ്ടു. കുട്ടനാട്ടിലെ കുസാറ്റ് ക്യാമ്പസില്‍ സരസ്വതി പൂജ നടത്തുന്നതിന് വിസിയുടെ അനുമതി. ബീഹാറില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരമാണ് സരസ്വതി പൂജയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്.
സരസ്വതി പൂജ നടത്തണമെന്നാവശ്യപ്പെട്ട് ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നല്കിയ അപേക്ഷ നേരത്തെ കൊച്ചി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിരസിച്ചിരുന്നു. കോളേജ് ക്യാമ്പസില്‍ മതപരമായ ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കാന്‍ കഴിയില്ലെന്നാണ് വൈസ് ചാന്‍സിലറുടെ വിശദീകരണം. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സരസ്വതി പൂജ നടത്താന്‍ അനുമതി നല്‍കിയത്.
ജനുവരി ഒന്‍പത് മുതല്‍ 11 വരെ പൂജ നടത്താനാണ് വിദ്യാര്‍ത്ഥികള്‍ അനുമതി തേടിയത്. ആദ്യം വിസി അനുമതി നിഷേധിക്കുകയും സരസ്വതി പൂജ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയുള്ള സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു.