കൊട്ടാരക്കര: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന തേങ്ങയില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി. കൊട്ടാരക്കരയിലെ മൊത്ത വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നാണ് മായം ചേര്‍ത്ത തേങ്ങ കണ്ടെത്തിയത്. തമിഴ്നാട്ടില്‍ നിന്നും വന്‍തോതില്‍ എത്തിക്കുന്നു പച്ചത്തേങ്ങയില്‍ രാസവസ്തു കലര്‍ത്തി വിളവുള്ള തേങ്ങയാക്കിയാണ് തട്ടിപ്പ്.
മൊത്ത വില്‍പ്പന കേന്ദ്രങ്ങളില്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രാസവസ്തു കലര്‍ത്തിയ തേങ്ങ പിടിച്ചെടുത്തത്. തമിഴ്നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചത്തേങ്ങകള്‍ പൊതിച്ച് നാളികേര സംഭരണ കേന്ദ്രങ്ങളിലാണ് ആദ്യം എത്തിക്കുന്നത്.
അവിടെ വെച്ച് സള്‍ഫര്‍ വിതറി ടാര്‍പോളിന്‍ മൂടി പുകയ്ക്കുകയും ചെയ്യും. ഇതിലൂടെ പച്ചത്തേങ്ങ വിളവുള്ള തേങ്ങയായി മാറുന്നു. ശേഷം വിപണികളിലേക്ക് എത്തുന്നു. ഇത്തരം തേങ്ങകള്‍ ഉപയോഗിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഫുഡ് സേഫ്റ്റി അധികൃതര്‍ പറയുന്നു.