കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനം നടക്കുന്ന പ്രദേശം മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിക്കണമെന്ന് സമരസമിതി ചെയര്മാന് കെ.ചന്ദ്രദാസ്. ഖനനം നടക്കുന്ന പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തി നടപടി ഉണ്ടാകണമെന്നുമാണ് സമരസമിതിയുടെ ആവശ്യം.
കരിമണല്‍ ഖനനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഏറെ നാളുകളായി സമരത്തിലാണ് പ്രദേശവാസികള്‍. സമരം തുടങ്ങിയിട്ട് ഫെബ്രുവരി എട്ടാം തീയതി നൂറ് ദിവസങ്ങള്‍ പിന്നിടുകയാണ്. കരിമണല്‍ ഖനനം പൂര്‍ണമായും നിര്‍ത്തിവെക്കണമെന്നാണ് സമരസമിതി മുന്നോട്ട് വെക്കുന്ന ആവശ്യം. എന്നാല്‍ ഖനനം താത്കാലികമായി നിര്‍ത്തിവെക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.