തൃശ്ശൂര്‍: കേരളത്തിലെ നാല് സര്‍വകലാശാലകളുടെ കീഴിലുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ കഴിഞ്ഞ അധ്യയനവര്‍ഷം ചേര്‍ന്ന 2.78 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 2.14 ലക്ഷവും പെണ്‍കുട്ടികള്‍. ഇത് ആകെ വിദ്യാര്‍ത്ഥികളുടെ 77 ശതമാനമാണ്.
ഇത് കേരളത്തിലെ സര്‍ക്കാര്‍, എയിഡഡ് കോളേജുകളിലെ കണക്കാണ്. ബിരുദതലത്തില്‍ പെണ്‍പ്രാതിനിധ്യം 78.64 ശതമാനമാണ്. ബിരുദാനന്തര ബിരുദത്തിന് 67.01 ശതമാനവും ഉണ്ട്.
ബിഎ ആണ് ബിരുദതലത്തില്‍ പെണ്‍കുട്ടികള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നത്. കുറവ് തെരഞ്ഞെടുക്കുന്നത് ബികോമും. ബിരുദാനന്തരബിരുദത്തിന്റെ സ്ഥിതി മറിച്ചാണ്. കൂടുതല്‍ പെണ്‍കുട്ടികള്‍ തെരഞ്ഞെടുക്കുന്നത് എംകോമും കുറവ് എംഎയുമാണ്.
ആണ്‍കുട്ടികളാണ് പത്താം ക്ലാസ്സോടെ പഠനം നിര്‍ത്തുന്നവരില്‍ കൂടുതല്‍. പോളിടെക്നിക്ക് തുടങ്ങിയ തൊഴിലധിഷ്ഠിത വിദ്യാലയങ്ങളിലും എന്‍ജിനീയറിങ് കോളേജുകളിലും കൂടുതല്‍ ആണ്‍കുട്ടികളാണ്. കേരളത്തിലെ 51 പോളിടെക്നിക് സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ 23.47 ശതമാനം മാത്രം.